Tag Archives: monsoon

ആ മഴകാലത്ത്.

വീണ്ടും മഴക്കാലം..
ഓർക്കുന്നുവോ പ്രിയേ
നമ്മൾ പരസ്പരം അലിഞ്ഞു ചേർന്ന ആ മഴക്കാലം.
അതോ ഓർമകളിൽ എവിടെയോ ചിതലരിക്കാൻ വിട്ടുവോ?
പൊടിതട്ടി, കുടഞ്ഞു എടുക്കുക ഓർമകളിൽ നിന്ന്,
വേരോടെ പിഴുതു കളയാൻ ശ്രമിച്ച പല ഓർമകളും.
ഇന്നീ ജനാലകളിലൂടെ മഴത്തുള്ളികൾ വന്നു ചുംബനം ഏകുമ്പോൾ,
വഴുതി മാറീടുന്നു ഞാൻ.
കാരണം, ഇപ്പോഴും ഞാൻ പഴയ മഴക്കാലത്തു തന്നെ നില്കുന്നു,
നിന്നിൽ അലിഞ്ഞുചെർന്ന് ഞാൻ ഇല്ലാതായ ആ മഴകാലത്ത്.